ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് വീണ്ടും ആശുപത്രിയിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
മുമ്പും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇവിടെ നിന്നും മടങ്ങിയത്.
















