ന്യൂദല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വായ്പാ ആപ്പുകളുടെ പരസ്യങ്ങള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഇത്തരം വ്യാജ ആപ്പുകള്‍ പെരുകുന്നതും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതും തടയുകയാണ് ലക്ഷ്യം.
അനധികൃത വായ്പകള്‍ അനുവദിക്കുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നതുമായ ആപ്പുകളുടെ പരസ്യങ്ങള്‍ക്കാണ് വിലക്ക്. ഇത്തരം ആപ്പുകളുടെ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: