ന്യൂദല്‍ഹി: കോടികളുടെ 2ജി അഴിമതി നടന്നപ്പോള്‍ മിണ്ടാത്തയാളാണ് സാം പിട്രോഡയെന്നും രാമക്ഷേത്രത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയും സാം പിട്രോഡയും ഇന്ത്യ എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ ദൂരെയാണ്. ഈ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഇപ്പോഴത്തെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍.
അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയമല്ലെന്ന് കഴിഞ്ഞ ദിവസം സാം പിട്രോഡ അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ഗുരു സാം പിട്രോഡയും ഭാരതത്തിന്റെ ആത്മാവില്‍ നിന്നും ജനങ്ങളുടെ അഭിലാഷങ്ങളില്‍ നിന്നും ഏറെ ദൂരെയാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഗുരുവായാണ് സാം പിട്രോഡ അറിയപ്പെടുന്നത്. ഗാന്ധി കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് സാം പിട്രോഡ. മന്മോഹന് സിങ്ങിന്റെ ഭരണകാലത്ത് പുതുമകള്‍ നടപ്പാക്കുന്ന കൗണ്‍സിലിന്റെ ചുമതലക്കാരനുമായിരുന്നു “ഇന്ത്യയില്‍ ടെലികോം വിപ്ലവം കൊണ്ടുവന്ന ആളായാണ് സാം പിട്രോഡയെ കോണ്‍ഗ്രസ് വാഴ്ത്തുന്നത്. എന്നാല്‍ കോടികളുടെ അഴിമതി നടന്ന 2ജി തട്ടിപ്പ് വന്നപ്പോള്‍ ഒന്നും മിണ്ടാതെ മൗനം പാലിച്ചയാളാണ് സാം പിട്രോഡ.”-രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: