അബുദാബി: ഗുജറാത്തിലെ അക്ഷര്ധാമിന്റെ മാതൃകയില്‍ യുഎഇയില്‍ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാമിനാരായണന് സന്‍സ്ത അറിയിച്ചു.
700 കോടി രൂപ ചെലവില്‍ പിങ്ക് കല്ലിലാണ് നിര്‍മാണം. അബുദാബി-ദുബായ് ഹൈവേയ്ക്കു സമീപം അബുമുറൈഖയില്ലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുംവിധം ഏഴ് കൂറ്റന്‍ ഗോപുരങ്ങള്‍. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് . രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്ന് 2000 ശില്പികള് കൈകൊണ്ട് കൊത്തിയെടുത്ത ശിലകളില്‍ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കുന്നു. അറബിക് മേഖല, ചൈനീസ്, ആസ്ടെക്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളില്‍ നിന്നുള്ള 14 കഥകളും ശിലാഫലകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ക്ഷേത്ര സമുച്ചയത്തില്‍ സന്ദര്‍ശന കേന്ദ്രം, പ്രാര്‍ഥനാ ഹാളുകള്‍, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റര്‍, മജ്ലിസ്, ആംഫി തിയേറ്റര്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, പുസ്തകങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
ബാപ്സ് ഹിന്ദു മന്ദിര്‍ എന്നറിയപ്പെടുന്ന ബോച്ചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (BAPS) ക്ഷേത്രത്തിന് 2018 ഫെബ്രുവരിയിലാണ് ശിലയിട്ടത്. 2019 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലം ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് പ്രഖ്യാപനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: