ലാഗോസ്: നൈജീരിയയിലെ പ്ലാറ്റുവിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 160 കടന്നതായി റിപ്പോര്‍ട്ട്. മെയ് മാസത്തിന് ശേഷം ഇവിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് അധികൃതര്‍ അറിയിച്ചു. നൂറിലധികം പേരാണ് അന്ന് മരിച്ചത്.
സെന്‍ട്രല്‍ നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ ക്രിസ്മസിന് മുന്നോടിയായുണ്ടായ ആക്രമണത്തില്‍ പ്രദേശവാസികള്‍ ഞെട്ടലിലാണ്. ബോക്കോസ്, ബാര്‍കിന്‍-ലാഡി പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ആറിനാണ് ആക്രമണം തുടങ്ങിയത്. പിന്നീട് പതിനെട്ടോളം ഗ്രാമങ്ങളിലേക്കും ആക്രമണം വ്യാപിച്ചു. വീടുകളും മറ്റും തീയിട്ടു നശിപ്പിച്ചു. ചിലരെ കാണാതായിട്ടുണ്ട്. വിവരമറിയിച്ചിട്ടും 12 മണിക്കൂറുകള്‍ക്കു ശേഷമാണ് മേഖലയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതെന്നാണ് ജനങ്ങളുടെ ആരോപണം.
ആക്രമണത്തില്‍ പ്രദേശത്തെ 16 പേര്‍ മരിച്ചതായാണ് അധികൃതര്‍ ആദ്യം അറിയിച്ചത്. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് സൈന്യം അറിയിച്ചു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ അറിയിച്ചു. അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നൈജീരിയന്‍ സൈന്യം അറിയിച്ചു. ആക്രമണത്തെ ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട ഫ്രാന്‍സ് നൈജീരിയന്‍ സര്‍ക്കാരിന് പിന്തുണയും പ്രഖ്യാപിച്ചു.
പതിവായി വംശീയ-മത സംഘര്‍ഷമുണ്ടാകുന്ന പ്രദേശമാണിത്. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. സമീപ വര്‍ഷങ്ങളില്‍ നൂറിലേറെ പേര്‍ക്കാണ് വര്‍ഗീയ കലാപങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: