സ്വതസിദ്ധമായ അഭിനയത്തികവുകൊണ്ട് ബോളിവുഡിനെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് മനോജ് വാജ്പേയി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോറം. ഗംഭീരപ്രകടനമാണ് മനോജ് വാജ്പേയി ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഒരു നിരാലംബനായ മനുഷ്യൻ തന്റെയും മകളുടെയും ജീവൻ സംരക്ഷിക്കാൻ നടത്തുന്ന പലായനമാണ് ചിത്രത്തിന്റെ പ്രമേയം.സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
അമ്മയ്‌ക്ക് ഞങ്ങൾ ആറ് മക്കളാണ് .എന്റെ അമ്മ ഒരു ആൽഫാ വനിതയാണ്. തന്റെ അവസാനനാളുകളിൽ പോലും അമ്മ സ്വാതന്ത്ര്യത്തോടു കൂടിയാണ്ജീവിച്ചത്. ഒരിക്കൽ അമ്മ സഹോദരിയോട് വിഷം നൽകാൻ പറഞ്ഞിരുന്നു.അവർ മക്കളെ ആശ്രയിച്ചു ജീവിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് അമ്മ ഇങ്ങനെ മനോജ് വാജ്പേയി പറഞ്ഞു.ബോക്സോഫീസിനോടുള്ള അമിതമായ ഭ്രമത്തെ താൻ ഇഷ്ടപ്പെടുന്നില്ല . രാജ്യത്തിന്റെ സിനിമാ സംസ്കാരത്തെ അത് നശിപ്പിച്ചു . ആളുകളുടെ മുഖത്തേക്ക് അക്കങ്ങൾ എറിയുന്നത് ശരിയല്ല .100 കോടിക്കുമുകളിൽ കളക്ഷൻ നേടുന്ന ചിത്രം മഹത്തരമാണെന്ന അഭിപ്രായം ശരിയല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: