ആലപ്പുഴ: പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. 53 വയസായിരുന്നു. ഇന്നലെ വൈകിട്ട് നെഞ്ച് വേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്തുമസ് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നും കുടുംബത്തോടൊപ്പം ആലപ്പുഴയിൽ എത്തിയതായിരുന്നു ജോളി.
മൃതദേഹം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. കണ്ണൂർ സ്ക്വാഡ്, അയാളും ഞ്ാനും തമ്മിൽ, കമ്മട്ടിപ്പാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഫൈറ്റ് മാസ്റ്ററായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ബൈക്ക് സ്റ്റണ്ടിലൂടെയാണ് ജോളി ബാസ്റ്റിൻ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. നിരവധി ഭാഷകളിലായി 400-ൽ അധികം ചിത്രങ്ങളിൽ ഫൈറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളിൽ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും കന്നഡയിലായിരുന്നു സജീവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: