തിരുവനന്തപുരം: രാജ്യ വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയെന്ന് വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം വെഞ്ഞാറമൂട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2047 ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ എത്താന്‍ സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു മുന്നോട്ട് പോകണം. കേന്ദ്രപദ്ധതികള്‍ എല്ലാവരിലും എത്തുന്നതിന്റെ സൂചനയാണ് യാത്രയ്ക്ക് ലഭിക്കുന്ന പൊതുജന പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം കോടി രൂപയാണ് 50 വര്‍ഷത്തേക്ക് തിരിച്ചടവില്ലാത്ത പലിശരഹിത വായ്പയായി അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതെന്നും ശ്രീ വി മുരളീധരന് പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നത് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ സങ്കല്പ് പ്രതിജ്ഞയെടുത്തു. ഉജ്ജ്വല യോജനക്കുകീഴില്‍ സൗജന്യ പാചക വാതക കണക്ഷനുകള്‍ 15 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. എസ് പ്രദീപ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഹെഡ് ഖഫീല് അഹമ്മദ്, വിവിധ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: