വയനാട്: മാനന്തവാടി കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. അടുവാങ്കുന്ന് കോളനിയിലെ രാജു-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ചെക്ക് ഡാമിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: