മഞ്ചേരി: ജൂനിയര്‍ പുരുഷന്മാര്ക്കും ജൂനിയര്‍ വനിതകള്‍ക്കുമുള്ള 47-ാമത് കേരള സംസ്ഥാന ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ഗവ. ബോയ്സ് എച്ച്എസ്എസ്, ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ ആരംഭിക്കും. വരുന്ന ഫെബ്രുവരി നാല് മുതല്‍ 11 വരെ ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന 73-ാമത് ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയാണ് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന ടൂര്‍ണമെന്റ്.
ആദ്യ രണ്ടു ദിനം മൂന്ന് കോര്‍ട്ടുകളിലായി ലീഗ് മത്സരങ്ങള്‍ നടക്കും. പ്രധാന വേദിയായ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട് കൂടാതെ പയ്യനാട് ഡിഎസ്സി കോംപ്ലക്സില്‍ രണ്ട് ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടുകളില്‍ കൂടി മത്സരങ്ങള്‍ സംഘടിപ്പിക്കും. 14 ജില്ലകളെ പ്രതിനിധീകരിച്ച് ആണ്, പെണ് വിഭാഗങ്ങളിലായി 350-ലധികം കളിക്കാരും 100 ഒഫീഷ്യലുകളും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. ആണ് വിഭാഗത്തില്‍ കോട്ടയവും പെണ് വിഭാഗത്തില്‍ കോഴിക്കോടും ആണ് നിലവിലെ ജേതാക്കള്‍.
നാല് ടീമുകള്‍ വീതുമുള്ള നാല് ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട്. പൂള് എ, ബിയില്‍ മുന്നിലെത്തുന്ന മികച്ച മൂന്ന് ടീമുകലും പൂള് സിയിലെയും ഡിയിലെയും ഗ്രൂപ്പ് ജേതാക്കളും നോക്കൗട്ടില്‍ പ്രവേശിക്കുന്ന വിധത്തിലാണ് മത്സരക്രമം. രാവിലെ ആറ് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് 6.30നാണ് ഔദ്യോകിക ഉദ്ഘാടനം. ആദ്യദിവസമായ ഇന്ന് 20 മത്സരങ്ങളുണ്ടാകും.
ജൂനിയര്‍ പുരുഷന്മാര്
ഗ്രൂപ്പ് എ- കോട്ടയം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ
ഗ്രൂപ്പ് ബി- പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, മലപ്പുറം
ഗ്രൂപ്പ് സി- കണ്ണൂര്‍, കാസര്‍ഗോഡ് കൊല്ലം
ഗ്രൂപ്പ് ഡി- തിരുവനന്തപുരം, പാലക്കാട്,
വയനാട്
ജൂനിയര്‍ വനിതകള്‍
ഗ്രൂപ്പ് എ- കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം
ഗ്രൂപ്പ് ബി- തൃശൂര്‍, എറണാകുളം, കൊല്ലം, മലപ്പുറം
ഗ്രൂപ്പ് സി- കണ്ണൂര്‍, വയനാട്, പാലക്കാട്
ഗ്രൂപ്പ് ഡി- ആലപ്പുഴ, ഇടുക്കി, കാസര്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: