ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം 41-ാം സംസ്ഥാന സമ്മേളനം 29 മുതല്‍ 31 വരെ ആലപ്പുഴയില്‍ നടക്കും. 29ന് ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമില്‍ സംസ്ഥാന സമിതി യോഗവും പ്രതിനിധി സമ്മേളനവും വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്യും.
30ന് രാവിലെ 10ന് സമ്മേളനം ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ഹാളില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. രാമജന്മഭൂമി ശ്രീരാമക്ഷേത്ര നിര്‍മാണം ദേശീയ പുനര്‍നിര്‍മാണത്തിന്റെ സാംസ്കാരിക അധിഷ്ഠാനം എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അവതരിപ്പിക്കും. മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്, കെ.പി. സോമരാജന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉച്ചയ്ക്കുശേഷം ആത്മനിര്‍ഭര ഭാരതം വികസിത ഭാരതം @ 47 എന്ന വിഷയം കാലടി സര്‍വകലാശാല മുന്‍ വിസി ഡോ.കെ.എസ്. രാധാകൃഷ്ണന് അവതരിപ്പിക്കും. കുരുക്ഷേത്ര പ്രകാശന് എഡിറ്റര്‍ ജി. അമൃതരാജ്, ഗവേഷകന് ഡോ.ഇ. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. സനാതന ധര്‍മ്മവും പ്രാചീന തമിഴ് സാഹിത്യവും എന്ന വിഷയം ഡോ. നടുവട്ടം ഗോപാലകൃഷ്ണന് അവതരിപ്പിക്കും കേരള കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി. ശ്രീകുമാര്‍ സംസാരിക്കും.
ദേശീയ വിദ്യാഭ്യാസ നയം പുതിയ അനുഭവങ്ങള്‍ പ്രതീക്ഷകള്‍ എന്ന വിഷയം കേരള കേന്ദ്ര സര്‍വകലാശാല ഡീന്‍ ഡോ. അമൃത് ജി. കുമാര്‍ അവതരിപ്പിക്കും. ഒറ്റപ്പാലം ബിഎഡ് കോളജ് അസോ. പ്രൊഫസര്‍ ഡോ. ശങ്കരനാരായണന്, ഭാരതീയ വിചാര കേന്ദ്രം അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന് പിള്ള എന്നിവര്‍ പങ്കെടുക്കും. 31ന് രാവിലെ 9.30ന് ജി20 അധ്യക്ഷസ്ഥാനം ഭാരതം കൈമാറുമ്പോള്‍ എന്ന വിഷയം ഇഗ്നോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എം. രാജേഷ് അവതരിപ്പിക്കും. വിചാര കേന്ദ്രം സംസ്ഥാന കാര്യാദ്ധ്യക്ഷ ഡോ.എസ്. ഉമാദേവി സംസാരിക്കും.
വൈക്കം സത്യഗ്രഹം ദേശീയ നവോത്ഥാന പ്രസ്ഥാനം എന്ന വിഷയം വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, വിടിഎം എന്‍എസ്എസ് കോളജ് അസോ. പ്രൊഫസര്‍ ഡോ. രാജിചന്ദ്ര എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം കേരളത്തിലെ സഹകരണ മേഖലയില്‍ സംഭവിക്കുന്നത് എന്ന വിഷയത്തില്‍ ഡിബി കോളജ് ശാസ്താംകോട്ട റിട്ട. അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എന്‍. സുരേഷ് കുമാര്‍ വിഷയാവതരണം നടത്തും. അഡ്വ.എന്‍. അരവിന്ദന് പങ്കെടുക്കും.
സമാപന സഭ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ ഡോ.സി.വി. ജയമണി അധ്യക്ഷനാകും. സെക്രട്ടറി ശ്രീധരന് പുതുമന, പ്രോഗ്രാം കണ്‍വീനര്‍ ജെ. മഹാദേവന് എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ജില്ലാകാര്യാധ്യക്ഷ ഡോ.ആര്. രാജലക്ഷ്മി, ജില്ലാ സെക്രട്ടറി വി. വിനു കുമാര്‍, മീഡിയ കണ്‍വീനര്‍ ജെ. മഹാദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: