മുംബൈ: സിറിയയിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച, സൗദിയിലെ അല്ജദുബൈലില്നിന്ന് ന്യൂ മംഗലാപുരം തുറമുഖേത്തക്ക് വരികയായിരുന്ന, എംവി ചെം പ്ലൂട്ടോയെന്ന എണ്ണ ടാങ്കര്‍ മുംബൈ തുറമുഖത്ത് എത്തിച്ചു. വിദഗ്ധര്‍ കേടുപാടുകള്‍ പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ക്ക് ഒരുങ്ങുകയാണ്.
21 ഭാരതീയ ജീവനക്കാരും ഒരു വിയറ്റ്നാം പൗരനും സുരക്ഷിതരാണ്. അതേ സമയം ഭാരതത്തിന്റെ കപ്പലുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ നാവിക സേന മിസൈല്‍ നശീകരണിക്കപ്പലുകളെ മേഖലയില്‍ വിന്യസിച്ചു. ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് മോര്മുഗാവ്, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയാണ് നാവിക സേന അയച്ചത്. പി 81 നിരീക്ഷണ വിമാനങ്ങളും ഇതിനൊപ്പം അയച്ചിട്ടുണ്ട്. തീരരക്ഷാ സേനയും അവിടേക്ക് കപ്പല്‍ അയച്ചിട്ടുണ്ട്. ഇനിയും ഭാരതത്തിന്റെ കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടാകുന്നത് തടയുകയാണ് ലക്ഷ്യം.
ഗുജറാത്തിലെ വെരാവല്‍ തുറമുഖത്തു നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ശനിയാഴ്ചയാണ്, കപ്പലില്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. മിസൈലാണ് ഏറ്റതെന്ന് ആദ്യം സംശയമുണ്ടായെങ്കിലും വിദഗ്ധ പരിശോധനയില്‍ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: