ഉധംപൂര്‍: രാജ്യത്തുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചക വാതകം നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയക്ക് (പിഎംയുവൈ) നന്ദികള്‍ അറിയിച്ച് ജമ്മുകശ്മീരിലെ ഒരു ഗ്രാമത്തിലെ സ്ത്രീകള്‍. മുന്നേ അടുപ്പുകള്‍ കത്തിക്കാനായി വിറക് ശേഖരിക്കാന്‍ ഒരുപാട് ദൂരം താണ്ടേണ്ടി വരുമായിരുന്നുവെന്ന് ഉധംപൂരിലെ രാംനഗര്‍ തഹസില്‍ പഞ്ചായത്ത് സതിയനിലെ സ്ത്രീകള്‍. പിഎംയുവൈ ഈ സമൂഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.
പദ്ധതി പ്രകാരമുള്ള സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാന്‍ നിരവധി സ്ത്രീകളാണ് തിങ്കളാഴ്ച ക്യൂവില്‍ നിന്നത്. പാചക വാതകം ഉപയോഗിക്കാന്‍ ഉപയോഗിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ജീവിതകാലം മുഴുവന്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി സമീപത്തെ കാട്ടില്‍ നിന്ന് വിറക് ശേഖരിക്കുകയായിരുന്നു പതിവ് എന്നാല്‍ ഇന്ന് അതിനു മാറ്റമുണ്ടായി. ഈ പ്രായത്തില്‍ ഇത് വലിയ ഒറു ആശ്വാസമാണെന്നും 80 കാരിയായ തേജ പറഞ്ഞു. പദ്ധതി ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്ന അവര്‍ ഇപ്പോള്‍ തന്റെ വീട്ടുവാതില്‍ക്കല്‍ സൗജന്യ ഗ്യാസ് കണക്ഷനുകളും സിലിണ്ടറുകളും ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
സമാനമായ സന്തോഷമാണ് മറ്റു ഗ്രാമവാസികളും പ്രകടിപ്പിക്കുന്നത്. ഇന്ന് ഗ്യാസ് വീട്ടു പടിക്കല്‍ ലഭിക്കുന്നു. ഇത് പാചകത്തില്‍ ധാരാളം സമയം ലാഭിക്കുന്നു. കുടുംബത്തിലെ ദുഖങ്ങളും ദുരിതങ്ങളും ഒഴിയുകയാണ്. എല്ലാതിനും മോദിക്ക് നന്ദിയെന്ന് മറ്റൊരു വീട്ടമ്മ പറഞ്ഞു. പിഎംയുവൈയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് നല്‍കുന്നത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഗോര്‍ഡി ബ്ലോക്ക് ചെയര്‍മാന്‍ ആര്‍തി ശര്‍മ്മ പറഞ്ഞു.
പദ്ധതി ആരംഭിച്ചതിനും ജില്ലയുടെ വിദൂര കോണുകളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും അവര്‍ അഭിനന്ദിച്ചു. തടി, ഉണക്കിയ ചാണകം, മണ്ണെണ്ണ, ഗുണമേന്മ കുറഞ്ഞ കല്‍ക്കരി എന്നിവയുടെ ഉപയോഗം മൂലം ഈ പ്രദേശങ്ങളിലെ സ്ത്രീകള്‍ നേരത്തെ പല രോഗങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഗ്യാസ് കണക്ഷനുകളും എല്‍പിജി സിലിണ്ടറുകളും വീട്ടുപടിക്കലെത്തിച്ചതില്‍ അവര്‍ സന്തോഷത്തിലാണ്.
രാജ്യത്തുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശുദ്ധമായ പാചക ഇന്ധനം നല്‍കുന്നതിനായി 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചത്. പിഎംയുവൈ പ്രകാരം, പാവപ്പെട്ട വീടുകളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഡെപ്പോസിറ്റ് രഹിത എല്‍പിജി കണക്ഷന്‍ നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക