ബോളവുഡിൽ വിവാദ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ മുഹമ്മദ് റഷീദ് ഇക്ബാൽ കമാൽ എന്ന കമാൽ ആർ ഖാൻ അറസ്റ്റിലായി. 2016 ലെ ഒരു കേസിൽ മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബായിൽ പോകുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇക്കാര്യം വിശദീകരിച്ച് എക്സിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. സിനിമ നിരൂപകനെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. നേരത്തെ ബിഗ്ബോസിലും പങ്കെടുത്തിട്ടുണ്ട്.
സൽമാൻ ഖാൻ ചിത്രം ടൈഗർ 3 പരാജയപ്പെട്ടത് തന്റെ റിവ്യൂ കൊണ്ടാണെന്ന് സൽമാൻ ഖാൻ പറഞ്ഞതായും ഇയാൾ അവകാശപ്പെട്ടു. ജയിലിൽ താൻ മരിക്കുകയാണെങ്കിൽ അതൊരു കൊലപാതകമാകുമെന്നും ഇയാൾ പറഞ്ഞു. നേരത്തെ ബോളിവുഡ് താരങ്ങളായ ഋഷി കപൂറിനെയും ഇർഫാനെയും ആക്ഷേപിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു. ഫിറ്റ്നസ് ട്രെയിനറെ പീഡിപ്പിച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: