കൊച്ചി: കേരള ഫുട്‌ബോൾ താരവും പരിശീലകനുമായ ടിഎ ജാഫർ അന്തരിച്ചു. 79 വയസായിരുന്നു. ഫോർട്ടുകൊച്ചി കൽവത്തി കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള നന്ദിയിലായിരുന്നു താമസം. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. തുടർന്ന് 92-ലും 93-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു അദ്ദേഹം.











