പാലക്കാട്: അമ്പാട്ടുപാളയം ഇറക്കത്തിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.അപകടത്തിൽ മീൻ വിൽപ്പനയ്‌ക്ക് പോകുകയായിരുന്ന മണികണ്ഠൻ എന്ന യുവാവിന്റെ തലയറ്റു. അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പോലീസും പ്രദേശവാസികളും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ദൂരേയ്‌ക്ക് തെറിച്ച് വീണ തല കണ്ടെത്തിയത്.
അപകടത്തിൽ ബൈക്ക് പൂർണമായി കത്തി നശിച്ചു. കാർയാത്രികരായ യുവാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3.45-ഓടെയാണ് സംഭവം. പുതുനഗരം മാർക്കറ്റിൽ നിന്ന് മീൻ വാങ്ങിയ ശേഷം വിൽപ്പനയ്‌ക്ക് വേണ്ടി ചിറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്നു മണികണ്ഠൻ. അമ്പാട്ടുപാളയം ഇറക്കം പിന്നിട്ടപ്പോൾ എതിരെ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് കയറുകയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അമിത വേഗത്തിലെത്തിയ കാർ സമീപത്തെ ചാലിലേക്കിറങ്ങി പലവട്ടം തകിട്ടം മറിഞ്ഞു. എതിർ ദിശയിലേക്ക് തിരിഞ്ഞ് റോഡരികിലെ മേൽക്കുര പൊളിച്ചിട്ടിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തിയിൽ പിൻഭാഗം ഇടിച്ചശേഷം തലകീഴായി മറിഞ്ഞു നിന്നും. ബൈക്ക് യാത്രികന്റെ ശരീരത്തിൽ നിന്നും തല വേർപെട്ട് ദൂരേക്ക് തെറിച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: