Categories: Kerala

രാജ്ഭവനിലേക്ക് അതിഥികളായി നന്ദിനിയും നന്ദിയും

Published by

തിരുവനന്തപുരം: രാജ്ഭവനിലേക്ക് പുതിയ പശുവും കിടാവും എത്തി. സമ്മാനമായി ലഭിച്ച ഒരമ്മ പശുവും കിടാവുമാണ് അന്തേവാസികളായി എത്തിയത്. ദക്ഷിണ വൃന്ദാവന്‍ ട്രസ്റ്റ് രാജ്ഭവനിലേക്ക് സമ്മാനിച്ച പശുവിനെയും കിടാവിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൂമുഖത്തെത്തി പൊന്നാട അണിയിച്ച് പുഷ്പഹാരം ചാര്‍ത്തിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് അവയ്‌ക്ക് പച്ചപ്പുല്ലും വെള്ളവും നല്‍കി വിശപ്പും ദാഹവുമകറ്റി. ഗവര്‍ണര്‍ അമ്മപ്പശുവിന് നന്ദിനി എന്നും കിടാവിന് നന്ദി എന്നും നാമകരണവും നടത്തിയാണ് പുതിയ അന്തേവാസികളായി സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by