തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. ശനിയാഴ്ച പ്രതിദിന വരുമാനം 9.055 കോടി രൂപയാണ്.ഡിസംബര്‍ 11ലെ 9.03 കോടിയെയാണ് മറികടന്നത്.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഒത്തുചേര്‍ന്നുളള പ്രവര്‍ത്തനമാണ് റെക്കോര്‍ഡ് വരുമാനത്തിന് പിന്നിലെന്ന് സിഎംഡി.
കൂടുതല്‍ ബസുകള്‍ ഓടിച്ചും ഓഫ്റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്യുന്ന ബസുകള്‍ അധിക ട്രിപ്പുകള്‍ നടത്തിയും ശബരിമല സര്‍വീസിന് ബസുകള്‍ നല്‍കിയപ്പോള്‍ ആനുപാതികമായി സര്‍വീസ് ബസുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞതും വരുമാനം വര്‍ദ്ധിപ്പിച്ചെന്ന് സിഎംഡി അറിയിച്ചു.
കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത് 10 കോടി രൂപയുടെ പ്രതിദിന വരുമാനമാണ്. എന്നാല്‍ കൂടുതല്‍ പുതിയ ബസുകള്‍ എത്താന്‍ വൈകുന്നത് തടസമാണെന്നും ഇതിന് പരിഹാരമായി എന്‍സിസി, ജിസിസി വ്യവസ്ഥകളില്‍ കൂടുതല്‍ ബസുകള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കു ന്നുണ്ടെന്നും സിഎംഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: