Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കുത്തിയോട്ടത്തിന്റെ പൈതൃകപ്പെരുമ

കൃഷ്ണന്‍ പി കൊന്നഞ്ചേരി by കൃഷ്ണന്‍ പി കൊന്നഞ്ചേരി
Dec 24, 2023, 03:36 pm IST
in Literature

മധ്യതിരുവിതാംകൂറിലെ ഭഗവതിക്ഷേത്രങ്ങളില്‍ ഹൈന്ദവാചാരത്തിന്റെ ഭാഗമായി ആത്മസമര്‍പ്പണത്തോടെ നടത്തുന്ന അനുഷ്ഠാനമാണ് കുത്തിയോട്ടം. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രം, കൊല്ലം ജില്ലയിലെ കടക്കല്‍ ദേവിക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ വലിയപനയന്നാര്‍ ക്ഷേത്രം എന്നിവ അവയില്‍ പ്രധാനമാണ്. സാംസ്‌കാരിക പൈതൃകത്തിന്റെ പരിച്ഛേദമായി പര്യായപ്പെടുത്താവുന്ന ഈ അനുഷ്ഠാനകല, മഹാദേവന്‍കാട്, ചങ്ങനാശ്ശേരി, മോര്‍കുളങ്ങര, വലിയകുളങ്ങര, മുതുകുളം എന്നിവിടങ്ങളിലും തിരുവനന്തപുരം ഭാഗത്തെ ചില ക്ഷേത്രങ്ങളിലും ആചാരാഘോഷങ്ങളോടെ നടത്തിവരുന്നുണ്ട്. സമ്പല്‍സമൃദ്ധി, സന്താനലാഭം, രോഗശാന്തി, സമാധാനജീവിതം മുതലായവയ്‌ക്കായുള്ള ഭദ്രകാളീവഴിപാടായിട്ടുകൂടിയാണ് ഈ ക്ഷേത്രകല ആചരിക്കപ്പെടുന്നത്. അമ്പലങ്ങളിലെ ആരാധനാസമ്പ്രദായമാണെങ്കിലും പാട്ട്, സംഗീതം, സാഹിത്യം, താളം, വേഷം, ചുവട് എന്നിവയുടെ സവിശേഷ ചേരുവകള്‍ ഈ കലാരൂപത്തില്‍ സമഞ്ജസമായി സങ്കലിതമാണ്. മെയ്‌വഴക്കത്തിന്റെ കായികാംശങ്ങളും ചുവടുവെയ്‌പിന്റെ ചാരുതയും ഒത്തിണങ്ങുന്ന ഈ കലാരൂപത്തിന്റെ സമൂലവിവരണം, അതിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ വ്യക്തമായും കൃത്യമായും നല്‍കുന്നതാണ് ഡോ. എല്‍. ശ്രീരഞ്ജിനിയുടെ ‘കുത്തിയോട്ടവും കേരളദേശത്തിന്റെ ഭക്തി പൈതൃകവും’ എന്ന കൃതി.

കുത്തിയോട്ട പ്രധാനങ്ങളായ ക്ഷേത്രങ്ങളുടെ ചരിത്രവസ്തുതകളും ദേശപ്പെരുമയും സംസ്‌കാരവുംഅവയോട് ചേര്‍ന്നുവരുന്ന ഐതിഹ്യങ്ങളും മറ്റും സമഗ്രമായി പ്രതിപാദിച്ച് ഭൂതകാലചരിത്രാവബോധത്തിന്റെ അടയാളപ്പെടുത്തലിനു ശേഷം കുത്തിയോട്ടകലയുടെ ആവിര്‍ഭാവവും വികാസപരിണാമങ്ങളും ക്രമാനുഗതമായി കൃതിയില്‍ വിവരിക്കുന്നുണ്ട്. ചെട്ടികുളങ്ങര ദേശചരിത്രമാണ് ഒരുദാഹരണം. ഒരുകാലത്ത് ഓണാട്ടുകരയിലെ ഒരു കുളത്തിന്റെ കരയില്‍ വ്യപാരാവശ്യങ്ങള്‍ക്കായി അന്യദേശത്തുനിന്നും വന്നിരുന്ന ശ്രേഷ്ഠന്മാര്‍ കുടില്‍കെട്ടി താമസിച്ചിരുന്നു. ശ്രേഷ്ഠന്മാരുടെ കുളക്കര എന്ന അര്‍ത്ഥത്തില്‍ ശ്രേഷ്ഠകുളങ്ങര എന്നറിയപ്പെട്ട ആ സ്ഥലം കാലാന്തരത്തില്‍ ചെട്ടികുളങ്ങരയായി.

എ. ഡി. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ആരംഭമെന്ന് കരുതപ്പെടുന്ന കുത്തിയോട്ടകലയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള പ്രധാനമായ ഒരൈതിഹ്യം കൈലാസനാഥ മഹിമയോട് ബന്ധപ്പെട്ടതാണ്. ഭദ്രകാളിയുടെ കോപമടക്കാന്‍ ശിവന്‍ താണ്ഡമാടിയതിന്റെ പ്രതീകാത്മകമായ അനുകരണമാണ് അനാഡംബരമായ നൃത്തച്ചുവടുകള്‍ വച്ചുള്ള കുത്തിയോട്ടം. തപസ്സിലൂടെ തന്റെ പ്രജകള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും നേടിയെടുത്ത രാജാവിന്റെ അഭീഷ്ടസിദ്ധിക്ക് പകരമായി കാളീദേവിയുടെ നിബന്ധനപ്രകാരംതന്റെ ദത്തുപുത്രനെ ബലി നല്‍കിയ രാജകര്‍മത്തിന്റെ ഓര്‍മപുതുക്കലാണ് ചോരപൊടിയുന്ന ചൂരല്‍മുറിയല്‍ എന്ന ചടങ്ങുള്ള കുത്തിയോട്ടം എന്നാണ് മറ്റൊരു ഐതിഹ്യം.

ഒട്ടേറെ നിബന്ധനകളും കരുതലുമൊക്കെയുള്ളതാണ് ഈ അനുഷ്ഠാനകലയുടെ ചടങ്ങുകള്‍. കുത്തിയോട്ടം വഴിപാടായി നേരുന്ന മാതാപിതാക്കള്‍ കുട്ടികളെ ആദ്യമായി ഒരു ആചാര്യനെ (ആശാനെ) യജ്ഞവിധിപ്രകാരം ഏല്‍പ്പിക്കുന്ന ചടങ്ങാണ് ദത്തെടുക്കല്‍.

അഞ്ചുവയസ്സുമുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള രോഗങ്ങള്‍ അംഗവൈകല്യങ്ങള്‍ എന്നിവയൊന്നുമില്ലാത്ത വഴിപാടുകാരന്റെ സ്വന്തം ആണ്‍കുട്ടികളെയോ, രക്തബന്ധമുള്ള കുട്ടികളെയോ ആവണം ദത്തിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. ശാരീരികശേഷിയും മെയ്‌വഴക്കവും ഒത്തുചേരുന്ന കുത്തിയോട്ടച്ചുവടിന് വഴിപാട് നേര്‍ന്നിട്ടുള്ള കുട്ടികളെ രണ്ടാഴ്ചയോളം പരിശീലിപ്പിച്ച ശേഷമാണ് ചടങ്ങിനെത്തിക്കുന്നത്.

ഭദ്രകാളീ വഴിപാടായ ഈ ക്ഷേത്രകലയില്‍ പാട്ടുകള്‍ക്ക ്പ്രധാനസ്ഥാനമുണ്ട്. താനവട്ടം എന്ന് പറയുന്ന കുത്തിയോട്ട പാട്ടുകളുടെ താളം, തരളിയിട്ടും തരളിയില്ലാതെയും എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. ത എന്ന അക്ഷരം കൂടുതലുള്ളത് തളരിയിട്ടതും ന എന്ന അക്ഷരം കൂടുതലുള്ളത് തളരിയില്ലാ
ത്തതുമാണ്.

1850 കാലഘട്ടത്തില്‍ മീനത്തേതില്‍ കേശവപിള്ളയാണ് ആദ്യമായി കുത്തിയോട്ടപ്പാട്ടുകള്‍ ചിട്ടപ്പെടുത്തി ചെട്ടികുളങ്ങരക്ഷേത്രത്തില്‍ അവതരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. രഞ്ജിനിയുടെ 144 പേജുകളുള്ള കൃതിയില്‍ പകുതിയിലേറെയും വിവിധ ക്ഷേത്രങ്ങളിലെ കുത്തിയോട്ടപാട്ടുകളാണെന്നത് ആ പാട്ടുശാഖയുടെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

ആചാരങ്ങളെ ആഴത്തില്‍ അറിഞ്ഞും പഠിച്ചും ദേശചരിത്രങ്ങളെ വേണ്ടവിധം അപഗ്രഥിച്ചും തയ്യാറാക്കിയ കൃതിയില്‍ കുറെയേറെ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും അവയെ മനസ്സിലാക്കുവാന്‍ ഒന്നിനും അടിക്കുറിപ്പില്ലാത്തത്, വ്യത്യസ്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ കൃതിയുടെ പോരായ്‌മയായി അനുഭവപ്പെടുന്നുണ്ട്. അടുത്ത പതിപ്പില്‍ ഇത് പരിഹരിക്കാവുന്നതാണ്.

ദേശസംസ്‌കാരങ്ങളും ചരിത്രവസ്തുക്കളും പൈതൃകപ്പെരുമകളുടെ ഓര്‍മപ്പെടുത്തലുകളായി നിറഞ്ഞുനില്‍ക്കുന്ന ഈ കൃതിയുടെ വായന പ്രാദേശികമായി മാത്രം ആചരിച്ചുവരുന്ന വ്യത്യസ്തവും അസാധാരണവുമായ ഒരരാധനാ സമ്പ്രദായത്തിന്റെ വിശദാംശങ്ങള്‍ അടുത്തറിയുവാനും അപഗ്രഥിക്കുവാനും കൂടി ഉപകാരപ്രദമാകുന്നുണ്ട്. ക്ഷേത്രാചാര ഗവേഷകര്‍ക്ക് പഠനാര്‍ഹമായ ഒരു റഫറന്‍സായി ഈ ഗ്രന്ഥം ഉപയോഗിക്കാം.

Tags: TempleKuthiyottamHeritage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Samskriti

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.