പാലക്കാട്: ചിറ്റൂരിൽ ഇരുചക്ര വാഹനത്തിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരുചക്ര വാഹന യാത്രികനായ നല്ലേപ്പള്ളി പാറക്കൽ സ്വദേശി മണികണ്ഠനാണ് മരിച്ചത്. കാർ യാത്രികരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനം പൂർണമായും കത്തി നശിച്ചു. മണികണ്ഠന്റെ ശരീര ഭാഗങ്ങൾ ചിന്നി തെറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: