ന്യൂഡൽഹി: സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്നു കപ്പലിന് നേരെ ഡ്രോൺ ആക്രമണം. അറബിക്കടലിൽ വച്ചാണ് എംവിചെം പ്ലൂട്ടോ കപ്പലിന് നേരെ ആക്രമണം നടന്നത്. മുംബൈ തീരത്ത് വച്ച് കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം കപ്പൽ മംഗലാപുരത്തേക്ക് തിരിക്കും.
നിലവിൽ കപ്പലുമായി ആശയവിനിമയം സാധ്യമാകുന്നുണ്ടെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. 21 ഇന്ത്യക്കാരാണ് സൗദിയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന കപ്പലിൽ ഉണ്ടായിരുന്നത്.
ക്രൂഡ് ഓയിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായത് ഇറാനിൽ നിന്നാണെന്ന് അമേരിക്ക അറിയിച്ചു. കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റഗൺ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: