കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ തകര്‍ന്നുവെന്ന് സിപിഎമ്മിലും വിലയിരുത്തല്‍. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണ് ഈ അഭിപ്രായം പരസ്പരം പ്രകടിപ്പിക്കുന്നത്. എന്നാല്‍ പരസ്യമായി പറയാന്‍ ആര്‍ക്കും ധൈര്യമില്ല.
മറിയക്കുട്ടിമാരും സമൂഹത്തിലെ പല തട്ടിലുള്ളവരും വ്യാപകമായി, മുഖ്യമന്ത്രിയുടെ പക്വതക്കുറവും പിടിപ്പുകേടും ചോദ്യം ചെയ്യുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങളിലെ ചര്‍ച്ചകളും പ്രമുഖരുടെ അഭിപ്രായങ്ങളും നീതിപീഠങ്ങളുടെ നിലപാ
ടുകളും സിപിഎമ്മിനെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍, ഗവര്‍ണറോടുള്ള വെല്ലുവിളി, ഇതിനെല്ലാം കാരണമായി പറയുന്ന കാര്യങ്ങള്‍ എല്ലാം പിണറായിയുടെ പിടിപ്പുകേടാണെന്നാണ് അവരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ അന്ധരായ അണികള്‍ക്കു മാത്രമാണ് ആവേശം. സര്‍ക്കാര്‍ ജീവനക്കാര്‍, പൊലീസ്, ചിന്തിക്കുന്ന വോട്ടര്‍മാര്‍, നിഷ്പക്ഷര്‍, പാര്‍ട്ടിക്കാരെങ്കിലും യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാസമ്പന്നര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് രണ്ടാം സിപിഎം ഭരണത്തില്‍ മടുപ്പായെന്നാണ് കണ്ടെത്തല്‍.
പിണറായി മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറണം എന്ന തരത്തിലും ഇവര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. മുഖ്യമന്ത്രി പരാജയമാണെന്ന് ഒരു വിഭാഗം പറയുന്നുമുണ്ട്.
സദസ്സ് പിരിഞ്ഞാല്‍ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ട് എന്ന് സൂചനകളുണ്ടായിരുന്നു. ഘടകകക്ഷികളുടെ കാര്യത്തിലെന്നപോലെ മുഖ്യമന്ത്രിക്കാര്യത്തിലും മാറ്റം ആകാമെന്നാണ് അവര്‍ അടക്കം പറയുന്നത്. പിണറായിക്കെതിരെ പുതിയൊരു അധികാര-ആലോചനാകേന്ദ്രവും രൂപപ്പെട്ടിട്ടുണ്ട്. പിണറായി വിരുദ്ധരായ, പഴയ വിഎസ് പക്ഷക്കാരും ഇതിലുണ്ട്. പൊതു തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും മികവൊന്നും കേരളത്തില്‍ ഉണ്ടാകുമെന്ന് സിപിഎമ്മും കരുതുന്നില്ല. പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: