കര്‍ണ്ണാടകയിലെ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര കര്‍ണ്ണാടക ബിജെപിയുടെ ചുമതല ഏറ്റെടുത്ത ശേഷം കര്‍ണ്ണാടകത്തില്‍ ബിജെപി ശക്തപ്പെടുകയാണ്. ഈയിടെ മൂന്ന് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതിന് ബി.വൈ. വിജയേന്ദ്ര വിശദീകരണം ചോദിച്ചിരുന്നു. എംഎല്‍എമാരായ എസ്.ടി. സോമശേഖര്‍, ശിവറാം ഹെബ്ബാര്‍, എംഎല്‍സി എച്ച്. വിശ്വനാഥ് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചത്. ഇതോടെ ആര്‍ക്കും കയറി നിരങ്ങാനുള്ള സ്ഥലമല്ല ബിജെപി എന്ന സന്ദേശം നല്‍കിയിരിക്കുകയാണ് വിജയേന്ദ്ര.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ച ബിജെപി സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബി.വൈ. വിജയേന്ദ്ര ആഞ്ഞടിച്ചിരുന്നു. “വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവം സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതവേഷം ധരിക്കാന്‍ അനുവദിക്കുന്നതോടെ കുട്ടികളെ മതപരമായി വേര്‍തിരിക്കുകയാണ്. ബ്രിട്ടീഷുകാരെപ്പോലെ ഭിന്നിപ്പിച്ചു ഭരിയ്‌ക്കുക എന്ന തന്ത്രം ബിജെപിയും പിന്തുടരുകയാണ്. നല്ലൊരു അക്കാദമിക അന്തരീക്ഷം വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.”- ഡി.വൈ.വിജയേന്ദ്ര ആരോപിച്ചു. “സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷങ്ങളായിട്ടും ന്യൂനപക്ഷ പ്രീണനരാഷ്‌ട്രീയം കോണ്‍ഗ്രസ് തുടരുകയാണ്. സാക്ഷരതയും ജോലിയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇപ്പോഴും 50 ശതമാനം മാത്രമാണ്. ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.”- വിജയേന്ദ്ര വിമര്‍ശിച്ചു.
എന്തായാലും ബിജെപി സമ്മര്‍ദ്ദം ഏറിയതോടെ ഇപ്പോള്‍ സിദ്ധരാമയ്യ ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നുമുള്ള പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: