കോട്ടയം: കേരള ജനതയ്ക്ക് കാല്‍ക്കാശിന് ഗുണം ചെയ്യാത്ത നവകേരള സദസെന്ന രാഷ്ട്രീയ ഹാസ്യ നാടകത്തിലൂടെ പ്രകടമായത് പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധൂര്‍ത്തുമാണെന്ന് ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ്ജ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ച് 500 കോടിയോളം രൂപ പിരിച്ച് നടത്തിയ മാമാങ്കത്തിന്റെ വരവ് ചെലവ് കണക്ക് ലഭ്യമല്ല. നാടെങ്ങും സഖാക്കള്‍ വന്‍തുക പിരിച്ച് പോ
ക്കറ്റിലിട്ടു. ജനങ്ങളുടെ പരാതി കേള്‍ക്കാനാണ് യാത്രയെന്ന് തുടക്കത്തില്‍ പറഞ്ഞ മുഖ്യമന്ത്രി അവസാനം പറഞ്ഞത് കേന്ദ്രത്തിന്റെ കുഴപ്പങ്ങള്‍ ജനങ്ങളോടു പറയാനാണ് യാത്രയെന്നാണ്.
സ്വന്തം മുന്നണിയില്‍പ്പെട്ട ഷൈലജ ടീച്ചറിനോടും തോമസ് ചാഴിക്കാടനോടും വരെ തട്ടിക്കയറിയ പിണറായി അഹന്തയുടെ കൊടുമുടിയില്‍ മനോരോഗിയെപ്പോലെയാണ് പെരുമാറിയത്.
പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐക്കാരെക്കൊണ്ടു തല്ലിച്ചിട്ട് രക്ഷാപ്രവര്‍ത്തനമാണെന്ന് ഉളുപ്പില്ലാതെ പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ മണ്ടന്മാരാക്കി. നവകേരള സദസുകൊണ്ട് ഈ സര്‍ക്കാരിന്റെ വില ഒന്നുകൂടി ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ പെരുകിയിട്ടും അതിനെക്കുറിച്ചന്വേഷിക്കാതെ ആരോഗ്യമന്ത്രി ഊരുചുറ്റലിലാണ്.
ക്രിസ്മസ് വിപണിയില്‍ സാധനങ്ങളില്ലാതെ സപ്ലൈകോ കടകള്‍ പൂട്ടിയിടേണ്ട ഗതികേടിലായിരിക്കുന്നു. ഗവര്‍ണറെ കരിക്കൊടി കാണിക്കാനും പ്രതിഷേധക്കാരെ തല്ലാനും ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പിണറായിയുടെ പോലീസെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: