ന്യൂദല്‍ഹി: അയോധ്യ ക്ഷേത്രോദ്ഘാടനത്തിന് മുന്‍പ് ഡിസംബര്‍ 30ന് അയോധ്യയില്‍ മോദിയുടെ റോഡ് ഷോ നടക്കും. അന്ന് തന്നെയാണ് അയോധ്യ വിമാനത്താവളം മോദി ഉദ്ഘാടനം ചെയ്യുക.
അന്ന് തന്നെ 3284 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന 29 വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. മോദി ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്യുന്ന അയോധ്യ വിമാനത്താവളത്തിന് മര്യാദ പുരുഷോത്തം ശ്രീ രാം അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പേരിട്ടിരിക്കുന്നത്. അയോധ്യയെ ഒരു മതടൂറിസം കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് മോദിയുടെ ഈ സന്ദര്‍ശനം.
ഏകദേശം 23ഓളം പൂര്‍ത്തിയാക്കിയ പദ്ധതികളും അദ്ദേഹം അയോധ്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ബിജെപി അയോധ്യ എംഎല്‍എ വേദ് പ്രകാശ് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: