പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പിന്റെ കൈവശമുളള റോബിന് ബസ് വിട്ട് നല്കാന് കോടതി ഉത്തരവ്. പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബസ് ഉടമ ഗിരീഷ് പിഴ അടച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ്.നിയമ ലംഘനത്തിനു പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണു നടപടി.ബസിലുള്ള സാധനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കണം. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പിനെ പൊലീസ് സഹായിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിലിരുന്നാല്‍ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്. അടുത്തയാഴ്ച ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: