പത്തനംതിട്ട: ശബരിമലയിൽ അരവണ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു അയ്യപ്പഭക്തന് പരമാവധി അഞ്ച് ബോട്ടിൽ അരവണയും അഞ്ച് പായ്ക്കറ്റ് അപ്പവും ആയിരിക്കും ലഭിക്കുക.രാത്രിയോടെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു.
മഹാരാഷ്ട്രയിൽ നിന്നും ശർക്കര എത്താൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയെത്തിയ ഭക്തരെ ഇത് പ്രതികൂലമായി ബാധിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയതോടെ കൗണ്ടറുകൾക്ക് മുന്നിൽ വലിയ ക്യൂ ആണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: