ഇസ്രയേലുമായി ബന്ധപ്പെട്ട ചരക്കുകപ്പലിന് നേരെ ഇന്ത്യന്‍ തീരദേശത്ത് വെച്ച് ഡ്രോണ്‍ ആക്രമണം. കപ്പലിന് തീപിടിച്ചെങ്കിലും കപ്പലിലെ ജോലിക്കാരായ 20 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നിന്നും എണ്ണ നിറച്ച് മാംഗ്ലൂരിനെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു ഈ ഇസ്രയേല്‍ കപ്പല്‍. ആളില്ലാ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം.
നാവിക സേന അവരുടെ യുദ്ധക്കപ്പലുകളോട് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി കപ്പലുകള്‍ അങ്ങോട്ട് പുറപ്പെട്ടു. പക്ഷെ ഈ ഇസ്രയേലി കപ്പല്‍ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇഇസെഡ്) പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ഡ്രോണ്‍ ആക്രമണം. ഇത്തരമൊരു ആക്രമണം ഇതാദ്യമായതിനാല്‍ വലിയ ആശങ്കയുണ്ട്.
ഈ ഇസ്രയേലി കപ്പലിന്റെ രക്ഷയ്‌ക്കും ജീവനക്കാരെ രക്ഷപ്പെടുത്താനുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ എത്തി. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നും 217 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
എംവി.കെം പ്ലൂട്ടോ എന്ന ഇസ്രയേലി ചരക്ക് കപ്പലാണ് ഡ്രോണ്‍ ആക്രമണത്തിന് വിധേയമായത്. ഇന്ത്യയുടെ നാവിക സേന കപ്പലായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ വിക്രം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: