കെജിഎഫ് എന്ന മെഗാ ബ്ലോക്ക്‌ബസ്റ്ററിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ ആക്ഷൻ റിബൽ സ്റ്റാർ പ്രഭാസ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഡിസംബർ 22 വെള്ളിയാഴ്‌ച്ച തീയേറ്ററുകളിൽ എത്തിയ “സലാർ” ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയാണ് നേടുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട് 1-സീസ് ഫയർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകാംഷ നിറഞ്ഞതാണ് ഓരോ ആക്ഷൻ ഷോട്ടുകളും, ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ എന്ന് വേണം സലാറിനെ വിശേഷിപ്പിക്കാൻ. ചിത്രം റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. ദേവയായി പ്രഭാസും വരദ രാജ മന്നാർ ആയി പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട് 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറക്കുന്നത് പ്രശാന്ത് നീലിന്റെ മികവുറ്റ സ്റ്റൈലിഷ് മേക്കിങ് കൊണ്ട് തന്നെ സലാർ ഒരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. സൗഹൃദമെന്ന ഇമോഷനിലൂടെ ആണ് കഥ പോകുന്നത്. സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യം ഉള്ള സലാർ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയർ ബെസ്റ്റ് ആണ് സലാർ. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ചിത്രത്തിലുടനീളം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.
ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: