തിരുവനന്തപുരം : സതീശന് പറവൂരിന് പുറത്ത് ലോകം കണ്ടത് തന്നെ പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വല്‍ മാത്രമാണ് സതീശനെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വി.ഡി. സതീശന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു. റിയാസ് മാനേജ്മെന്റ് കോട്ടയില്‍ മന്ത്രിയായ വ്യക്തിയാണ് റിയാസെന്ന് സതീശന് പറഞ്ഞിരുന്നു.
സതീശന് താന്‍പ്രമാണിത്തത്തിന്റെ ആള്‍രൂപമാണ്. പറവൂരിന് പുറത്തുള്ള ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്നും റിയാസ് വിമര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വി.ഡി. സതീശനുമായി തുടരുന്ന വാക് പോരിന്റെ ബാക്കിയാണ് ഇന്നും.
മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്. പൊതുമരാമത്ത് മന്ത്രി ആദ്യം റോഡിലെ കുഴികളുടെ എണ്ണം എടുക്കട്ട. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാര്‍ട്ടിയിലെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ട. മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുമരാമത്ത് മന്ത്രിയെന്നുമായിരുന്നു റിയാസിനെതിരെ സതീശന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: