തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പോലീസില്‍ വിശ്വാസക്കുറവില്ല. പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അങ്ങനെ അല്ലെന്ന് തെളിയിക്കൂ, ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഡാലോചന നടത്താന്‍ പറ്റിയവരുണ്ട്. ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും, കുറുപ്പംപടിയില്‍ നവകരേള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകർ സംസാരിക്കുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ പോലീസ് കേസെടുത്തിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് കേസെടുത്തത് തെറ്റാണെങ്കിൽ അതിന് വേണ്ട നടപടി സ്വീകരിച്ചുകൊളാനും മുഖ്യമന്ത്രി പ്രതികരിച്ചു. പോലീസിൽ തനിക്ക് വിശ്വാസക്കുറവില്ല, അതിനാൽ ഇക്കാര്യം തനിക്ക് പരിശോധിക്കേണ്ട കാരമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിപിയുടെ വീട്ടുവളപ്പിലെ മഹിളാ മോർച്ച പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകന്റെയോ സ്ഥാപനത്തിന്റെയോ പേരെടുത്ത് പറയാതെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൊബൈലും കാമറയുമായി എത്തിയ ഒരു കൂട്ടം ആളുകൾ പോലീസുകാരുടെ ആജ്ഞ ലംഘിച്ച് അകത്തു കടന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന മ്യൂസിയം എസ് ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: