കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ്ഐ ക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഗവര്‍ണറുടെ നോമിനികളായി യോഗത്തില്‍ പങ്കെടുക്കാനെത്തിയ പദ്മശ്രീ ബാലന് പൂതേരിയടക്കം എട്ട് സെനറ്റംഗങ്ങള്‍ അഡ്വ.ആര്.വി.ശ്രീജിത് മുഖേന നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ഇടക്കാല ഉത്തരവ്. എസ്എഫ്ഐ നേതാക്കളായ അഫ്സല്, മുഹമ്മദ് അലി ഷിഹാബ്, കെ.വി. അനുരാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി പ്രത്യേക ദൂതന്‍വശം നോട്ടീസ് അയച്ചിരിക്കുന്നത്.
26 ന് അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാണ് ഉത്തരവ്. എസ് എഫ് ഐ പ്രതിഷേധത്തിന്നിരയായ ബാലന് പൂതേരി അടക്കമുള്ള എട്ട് സെനറ്റംഗങ്ങള്‍ക്കും ജീവന് സംരക്ഷണം നല്‍കണമെന്നും ഉത്തരവായി.
യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ അറിയിപ്പനുസരിച്ച് 21 ന് രാവിലെ പത്തു മണിക്കു യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ തങ്ങളെ സെനറ്റ് ഹൗസിന് മുന്നില്‍ എസ് എഫ് ഐ ക്കാര് തടയുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പോലീസ് നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സുരക്ഷയൊരുക്കണമെന്ന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും അഭ്യര്‍ഥിച്ചിട്ടും നടപടിയുണ്ടായില്ല. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
ബാലന് പൂതേരി, അഫ്സല് സഹീര്‍, എ.കെ.അനുരാജ്, എ.ആര്.പ്രവീണ്‍കുമാര്‍, സി.മനോജ്, എ.വി.ഹരീഷ്, സ്നേഹ സി നായര്‍, അശ്വിന് രാജ് പി.എം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: