ന്യൂദല്‍ഹി: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും ഇടം നല്കുന്ന രാജ്യമായി കാനഡ മാറുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. ഇപ്പോഴിത് ഭാരതത്തിന്റെ പ്രധാന പ്രശ്നമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിഖ് വിഘടനവാദിയായ ഗുര്‍പത്വന്ത് സിങ് പന്നൂനെ കൊല്ലാന്‍ ഒരു ഭാരത പൗരന് ഗൂഢാലോചന നടത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ഒട്ടാവയുമായുള്ള ന്യൂദല്‍ഹിയുടെ ബന്ധം വഷളായിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്രൂഡോയുടെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം.
ഭാരതത്തിന്റെ നിലപാട് വ്യക്തമാണ്. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്ന ഇത്തരം ഭീകരവാദ ഘടകങ്ങള്‍ക്കെതിരെ കാനഡ നടപടിയെടുക്കുമെന്ന് ഭാരതം പ്രതീക്ഷിക്കുന്നതെന്നും ബാഗ്ചി വാര്‍ത്താലേഖകരോട് പറഞ്ഞു.
ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഭാരത ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഭാരതവും കാനഡയും തമ്മിലുള്ള ബന്ധം വഷളായിയിരുന്നു. 2020ല്‍ നിരോധിത ഭീകര സംഘടനായ ഖാലിസ്ഥാന്‍ പ്രവര്ത്തകന് നിജ്ജാറിനെ ഭാരതം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധവും പ്രകോപനപരവുമാണെന്ന് പറഞ്ഞ് ഭാരതം തള്ളിയിരുന്നൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: