തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഡിജിപി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ 10 പ്രവര്‍ത്തകര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.
രണ്ടാമത്തെ കേസില്‍ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കും.നവ കേരള സദസിന്റെയുള്പ്പെടെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ വികെ പ്രശാന്ത് എംഎല്‍എ നല്കിയ പരാതിയില്‍ എടുത്ത കേസിലാണ് ഇന്ന് ജാമ്യം ലഭിച്ചത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതാണ് മറ്റൊരു കേസ് . ഈ കേസിലെ ജാമ്യ ഹര്‍ജികള്‍ കോടതി ശനിയാഴ്ച പരിഗണിക്കും.
അതിനിടെ ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കവെ വികെ പ്രശാന്ത് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് കെഎസ്യു പ്രവര്‍ത്തകരുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.കേരള ഹൈക്കോടതി നിരോധിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ റോഡില്‍ സ്ഥാപിച്ച എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാണ് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: