യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ഡിവൈഎഫ്‌ഐ ആക്രമണം; ആലങ്കോട്, കരവാരം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Published by

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ.ആലങ്കോട്, കരവാരം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തി.യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേര്‍ക്കാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്.

വീടിന്റെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും അക്രമി സംഘം അടിച്ചുതകര്‍ത്തു.വീട്ടിലുണ്ടായിരുന്ന സുഹൈലിന്റെ ഭാര്യയെയും മറ്റ് ബന്ധുക്കളെയും ആക്രമിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത പൊലീസ് നിരീക്ഷണമര്‍പ്പെടുത്തിയിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by