ന്യൂദല്‍ഹി: വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്കും പുതുവര്‍ഷത്തിനും മുന്നോടിയായി 72,961.21 കോടി രൂപയുടെ അധിക നികുതി വിഹിതം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ധനമന്ത്രാലയം അറിയിച്ചു. വിവിധ സാമൂഹ്യക്ഷേമ നടപടികള്‍ക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ നികുതിള് ശക്തിപ്പെടുത്തുകയാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
2024 ജനുവരി 10ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഭജന ഗഡുവിനും 2023 ഡിസംബര്‍ 11ന് ഇതിനകം നല്കിയ 72,961.21 കോടി രൂപയുടെ ഗഡുവിനും പുറമേയാണ് ഈ ഗഡു. ഇതിനുപുറമെ, തമിഴ്നാടിനുള്ള വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ 900 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം 900 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കേന്ദ്രം അധികാരപ്പെടുത്തിയ നികുതി വിഭജനത്തിന്റെ അധിക ഗഡുവില്‍ തമിഴ്നാടിന്റെ 2,967.10 കോടി രൂപയുടെ വിഹിതവും ഉള്‍പ്പെടുന്നുവെന്ന് ധനമന്ത്രാലയ പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ ഭാഗമായി കേരളത്തിന് 1404.50 കോടി രൂപയും ലഭിക്കും.
സംസ്ഥാനാടിസ്ഥാനത്തില്‍ റിലീസ് ചെയ്ത തുകയുടെ വിഭജനം ചുവടെ നല്കിയിരിക്കുന്നു:
പ്രതികരിക്കാൻ ഇവിടെ എഴുതുക: