തിരുവനന്തപുരം: ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്. നാലാം തവണത്തെ ചോദ്യം ചെയ്യലിലും അതിനാല്‍ ഇഡിയ്ക്ക് കാര്യമായ തുമ്പൊന്നും കിട്ടിയില്ലെന്നറിയുന്നു.
അറിയാവുന്ന വിവരങ്ങള്‍ കൂടി തൃശൂര്‍ ജില്ലാ സെക്രട്ടറി വര്‍ഗ്ഗീസ് മറച്ചുവെയ്ക്കുന്നു എന്ന നിഗമനത്തിലാണ് ഇഡി. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനമെന്നറിയുന്നു.
ഇതുവരെ സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്തിരുന്നത്. പക്ഷെ ഇഡി അന്വേഷണത്തോട് നിസ്സഹകരണം പുലര്‍ത്തുന്ന സമീപനമായതിനാല്‍ ഇദ്ദേഹത്തെ പ്രതിചേര്‍ക്കാനും ഇഡി നിയമോപദേശം തേടിയിട്ടുണ്ട്.
കുറ്റം ചെയ്ത ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാനാണ് വര്‍ഗ്ഗീസും അറിയാവുന്ന വിവരങ്ങള്‍ കൂടി മറച്ചുവെയ്ക്കുന്നതെന്നാണ് ഇഡി നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: