കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റുവൈസിന് ഹൈക്കോടതി ജാമ്യം നല്കി. വിദ്യാര്‍ത്ഥിയാണെന്നും പഠനം മുന്നോട്ട് കൊണ്ടുപോകണമെന്ന പരിഗണനയിലാണ് കോടതി ജാമ്യം നല്‍കിയത്.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന, മികച്ച അക്കാദമിക് പിന്‍ബലമുണ്ടായിരുന്ന വ്യക്തിയാണ് സ്ത്രീധനം ആവശ്യപ്പെട്ടു എന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ ഡിസംബര്‍ 12 മുതല്‍ റുവൈസ് ജൂഡിഷ്യല്‍ കസ്റ്റഡിലാണ്. പഠനം മുന്നോട്ട് കൊണ്ടുപോകണം വിദ്യാര്‍ത്ഥിയാണെന്നത് പരിഗണിക്കണമെന്നുമുള്ള പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.
പാസ്പോര്‍ട്ട് ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന ഉപാധിമേലാണ് ജാമ്യം. ചോദ്യം ചെയ്യല്‍ പൂര്ത്തിയായായെന്നും ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ടതില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ നാലിനാണ് ഷഹ്നയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി റുവൈസിന്റെ കുടുംബം ഇത്രയും വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാലാണ് ഷഹ്ന ആത്മഹത്യ ചെയ്തതന്നാണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: