ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധേയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക്. ‘സാരി’ എന്ന് പേരിട്ടിരിക്കുന്ന രാം ഗോപാല്‍ വര്‍മ്മ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാവുന്നത്. അന്താരാഷ്ട്ര സാരി ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ആര്‍ജിവിയും ആര് വി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ സാരി ധരിച്ച് ശ്രീലക്ഷ്മിയുടെ മനോഹരമായ ഫോട്ടോകള്‍ വൈറലായിരുന്നു. ഒരു മഞ്ഞ സാരിയില്‍ ക്യാമറയും പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായത്. ഇത് ശ്രീലക്ഷ്മി സതീഷായിരുന്നു സംവിധായകന് അന്വേഷിച്ച നടന്നിരുന്ന ആ പെണ്‍കുട്ടി. അങ്ങനെ ശ്രീലക്ഷ്മിയെ സിനിമയില്‍ അഭിനയിക്കാന്‍ രാം ഗോപാല്‍ ക്ഷണിക്കുകയായിരുന്നു.
അഞ്ച് ഭാഷകളിലാവും സാരി റിലീസ് ചെയ്യുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയ്ക്കായി ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാംഗോപാല്‍ വര്‍മ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനിമുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും അവര്‍ പേര് മാറ്റിയിട്ടുണ്ട്.
എന്തായാലും ത്രില്ലറായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്കുന്ന സൂചന. റ്റൂ മച്ച് ലവ് കാന്‍ ബി റൂ ഡേഞ്ചറസ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
രാം ഗോപാല്‍ വര്‍മ്മ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ മുതല്‍ സൂക്ഷിക്കണമെന്ന് കമന്റ് വരാറുള്ളതായി ശ്രീലക്ഷ്മി സതീഷ് മുന്‍പ് പറഞ്ഞിരുന്നു.
‘ആരും അറിയാത്ത ഒരു സത്യമുണ്ട്, തുടക്കം മുതല്‍, ഈ നിമിഷം വരെ രാം ഗോപാല്‍ വര്‍മ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ എല്ലാം എന്റെ സമ്മതത്തോടെയാണ്…ഈ റീല്‍ ഞാന്‍ ഷെയര്‍ ചെയ്തോട്ടെ എന്ന് എന്നോട് ചോദിച്ചു…ഇത്രയും വലിയ സംവിധായകന് എന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് അഭിമാനം തോന്നി…ഓരോ റീല്‍ ഇടുമ്പോഴും അദ്ദേഹം എന്റെ അനുവാദം ചോദിക്കാറുണ്ടെന്നും തന്നെ വിളിച്ച് സിനിമയുടെ കാര്യം സംസാരിച്ചത് എല്ലാം തീര്‍ത്തും ഒഫിഷ്യലായിട്ടാണെന്നും ശ്രീലക്ഷ്മി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: