Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരാസൂത്രണത്തിലും രൂപകല്‍പ്പനയിലും മികവിന്റെ കേന്ദ്രമായി എന്‍ഐടി കാലിക്കറ്റ്

സ്ഥാപനത്തിന്റെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന അഭിമാനകരമായ അംഗീകാരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 05:28 pm IST
in Kozhikode

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍ഐടിസി) ഇനി മുതല്‍ നഗരാസൂത്രണത്തിന്റെയും രൂപകല്‍പനയുടെയും മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായി എന്‍ഐടിസിയെ തിരഞ്ഞെടുത്തത്. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന അഭിമാനകരമായ അംഗീകാരമാണിത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ (എന്‍ഐആര്‍എഫ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി മികവ് പ്രകടിപ്പിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് (ഡിഎപി) ന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച സമഗ്രമായ പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐടിസിയെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത്.

‘ശാസ്ത്രസാങ്കേതികവിദ്യാധിഷ്ഠിതമായ വിവിധ സംരംഭങ്ങള്‍ക്കായി പരിശ്രമിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശ്രമങ്ങള്‍ ഫലപ്രാപ്തി നേടിയ അവസരമാണിതെന്നും ഓരോ ശ്രമങ്ങളിലൂടെയും സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാനും ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിറവേറ്റാനും തങ്ങള്‍ ശ്രമിക്കുകയാണെന്നും എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാപനത്തിനും ഭവന, നഗരകാര്യ മന്ത്രാലയം 250 കോടി രൂപ എന്‍ഡോവ്‌മെന്റ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2022-23 ലെ കേന്ദ്ര ബജറ്റിന്റെ അവതരണ വേളയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

നഗരാസൂത്രണത്തിലും രൂപകല്പനയിലും മികവ് വര്‍ദ്ധിപ്പിക്കാനും കണ്‍സള്‍ട്ടന്‍സി, ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നിര്‍മാണ ശൈലി പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മള്‍ട്ടി, ട്രാന്‍സ് ഡിസിപ്ലിനറി പഠനത്തിനും ഗവേഷണത്തിനുമുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് എന്‍ഐടി കാലിക്കറ്റിലെ മികവിന്റെ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം, നഗര സൗന്ദര്യം, സാമ്പത്തിക അവസരങ്ങള്‍ എന്നിവയുള്ള നഗരപ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിന് സംഭാവന നല്‍കുക, ദേശീയ വളര്‍ച്ചയ്‌ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുക എന്നിവയാണ് ലക്ഷ്യം.

പ്രശസ്ത നഗരാസൂത്രകന്‍ കൂടിയായ എന്‍ഐടി കോഴിക്കോട് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം പ്രൊഫസര്‍ ഡോ. പി. പി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് എന്‍.ഐ.ടി.സി യിലെ മികവിന്റെ കേന്ദ്രം നിലവില്‍ വരുന്നത്. വിദഗ്ധര്‍, കണ്‍സള്‍ട്ടന്റുകള്‍, റിസര്‍ച്ച് അസോസിയേറ്റ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവരടങ്ങുന്ന ഒരു സംഘം കേന്ദ്രത്തെ പിന്തുണയ്‌ക്കും.

വിവിധ നഗരവികസന പ്രശ്‌നങ്ങള്‍ക്ക്, പ്രത്യേകിച്ച് നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സന്ദര്‍ഭാധിഷ്ഠിതവും സമര്‍ത്ഥവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും നല്‍കുന്നതിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെ നഗരാസൂത്രണ പ്രൊഫഷണലുകളുടെ കാഡറുകള്‍ക്ക് അത്യാധുനിക പരിശീലനം നല്‍കുന്നതിനും മികവിന്റെ കേന്ദ്രം അവസരമൊരുക്കുമെന്ന് പദ്ധതിയുടെ ടീം ലീഡറായ ഡോ. പി.പി. അനില്‍കുമാര്‍ പറഞ്ഞു. ‘ഇതോടുകൂടി നഗരവികസനത്തില്‍ ദേശീയ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നും 8 വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച നഗരാസൂത്രണ വകുപ്പിനെ സംബന്ധിച്ച് ഇത് ഒരു സുപ്രധാന നേട്ടമാണെന്നും ഡോ. അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: NIT Calicut
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിസൈല്‍ സാങ്കേതിക വിജ്ഞാന രംഗത്ത് ഭാരതം വന്‍ശക്തിയായി മാറിക്കഴിഞ്ഞു : ഡോ. സുധീര്‍ കെ. മിശ്ര

Kerala

ഗവേഷണമേഖലയിലെ സഹകരണം: എന്‍ഐഐഎസ്ടിയുമായി കരാര്‍ ഒപ്പിട്ട്  എന്‍ഐടി കാലിക്കറ്റ്

Education

എന്‍ഐടി കാലിക്കറ്റില്‍ എംബിഎ പ്രവേശനം; മാര്‍ച്ച് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.