കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിൽ സെനറ്റ് യോഗത്തിലെത്തിയ വിസിയെ കയ്യേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങളുടെ ശ്രമം. ഡയസിൽ കയറിയ നിന്നാണ് വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്നാണ് യുഡിഎഫ് സെനറ്റ് അംഗങ്ങളുടെ പരാതി.
അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്. വിസിയെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് ഇടത് അധ്യാപകസംഘടന പ്രതിഷേധിക്കുകയാണ്. എസ്എഫ്ഐ പ്രതിഷേധക്കാർ തടഞ്ഞ സെനറ്റ് അംഗങ്ങളെ വിസി നേരിട്ടെത്തി കണ്ട് സംസാരിച്ചു. ഇവരെ പ്രവേശന കവാടത്തിൽ വച്ച് തടയുകയായിരുന്നു.
കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എസ്എഫ്ഐ പ്രവർത്തകർ ഓരോ അംഗങ്ങളുടെയും പേരുചോദിച്ചാണ് കടത്തിവിട്ടത്. ഇതോടെ പോലീസ് ഇടപെടുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ ഒന്നൊന്നായി നീക്കിയപ്പോഴേക്കും സെനറ്റ് ഹാളിനകത്ത് അജണ്ടകൾ വേഗത്തിൽ പരിഗണിച്ച് യോഗം അവസാനിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: