തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകോപനം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കരിങ്കൊടി കാണിച്ച പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് രക്ഷാ പ്രവര്‍ത്തനം മാത്രമാണന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ്സിന് മുന്നിലേക്ക് വന്നവരെ രക്ഷിക്കുക മാത്രമാണ് ചെയ്തത്. പ്രതിഷേധക്കാര്‍ ബസ്സിന് മുന്നിലേക്ക് ചാടിയാല്‍ അപകടം സംഭവിക്കും. അക് തടയണം. അപകടം സംഭവിച്ചാല്‍ പിന്നീട് പ്രശ്നങ്ങള്‍ക്കും അത് കാരണമാകും. ഇതില്‍ നിന്നെല്ലാം രക്ഷിക്കുകയാണ് ഡിവൈഎഫ്ഐ നടത്തിയത്. താന്‍ ഇത് നേരിട്ട് കണ്ടതാണ്. അത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
പ്രതിപക്ഷ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഉദ്ദേശം നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ്. ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും പ്രസ്ഥാനത്തിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ പറ്റുമോ. എന്തെല്ലാം ചെയ്തിട്ടും ലക്ഷ്യം കാണുന്നില്ലായെന്ന് വരുമ്പോള്‍ അവര്‍ സ്വയം പ്രകോപിതരാവുകയാണ്. കെഎസ്യു മാര്‍ച്ച് നടത്തുന്നതിന് എന്തിനാണെന്നും ഏത് വിദ്യാര്‍ത്ഥി പ്രശ്നമാണ് അവര്‍ക്ക് ഉന്നയിക്കാനുള്ളതെന്നും മുഖ്യമന്തി ചോദിച്ചു.
അതേസമയം എസ്എഫ്ഐയുടെ സമരത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംയമനം പാലിച്ചാണ് എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്. ഗവര്‍ണര്‍ ആഗ്രഹിച്ചപോലെ സംഘര്‍ഷ അന്തരീക്ഷം ഉണ്ടായില്ല. ചാന്‍സിലറുടെ നിലവാരതകര്‍ച്ചയിലേക്ക് വിദ്യാര്‍ത്ഥികള്‍ പോയില്ല. അവര്‍ ഗവര്‍ണറുടെ കെണിയില്‍ വിദ്യാര്‍ത്ഥികള്‍ വീണില്ല. ഉയര്‍ന്ന ബോധത്തോടെ വിദ്യാര്‍ത്ഥികള്‍ നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിലേക്ക് അംഗങ്ങളെ പ്രവേശിപ്പിക്കാതെ തടഞ്ഞുവെക്കുകയും പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. എസ്എഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് സെനറ്റ് യോഗം അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: