എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 530 ഗ്രാം സ്വർണവുമായി കാസർകോഡ് സ്വദേശി മഹ്മൂദിനെ കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം 30 ലക്ഷം രൂപയോളം വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സ്വർണക്കടത്ത് പിടികൂടിയിരുന്നു. 25 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണവുമായി എത്തിയ പ്രതിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കരിപ്പൂർ സ്വദേശി സിദ്ധിക്ക് എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: