ആലപ്പുഴ: നൂറാം വയസില്‍ കന്നി മാളികപ്പുറമായി മല ചവിട്ടി ശബരീശ ദര്‍ശനം നടത്തിയ പാറുക്കുട്ടിയമ്മയെ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ചടങ്ങില്‍ പൂജിക്കും.
നാളെ പുലര്‍ച്ചെ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 9.30 നാണ് ചടങ്ങ്. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് നാരീപൂജ. പാറുക്കുട്ടിയമ്മയുടെ പാദം ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പൂജിച്ചാണ് നാരീപൂജ ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന് കാര്‍മ്മികത്വം വഹിക്കും.
ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷനാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. മീഡിയ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ. സ്വാമിനാഥന് എന്നിവര്‍ നേത്യത്വം നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: