കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കലാപത്തിന് ശ്രമം നടത്തുന്നു. കഴിഞ്ഞ 15 ന് മുഖ്യകവാടത്തില്‍, ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനര്‍ കെട്ടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം എബിവിപിയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ അനുകൂലിച്ച്, ‘ചാന്‍സലറെ വിലക്കാന്‍ കേരളത്തിലെ സര്‍വകലാശാലകള്‍ എസ്എഫ്‌ഐയുടെ കുടുംബസ്വത്തല്ല, നട്ടെല്ലുള്ള ഗവര്‍ണര്‍ക്ക് എബിവിപിയുടെ ഐക്യദാര്‍ഢ്യം’ എന്നെഴുതിയ ബാനര്‍ കെട്ടിയിരുന്നു.
ഇത് അഴിച്ചുമാറ്റാന്‍ എസ്എഫ്‌ഐക്കാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു വഴിവച്ചു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇന്നലെ പുലര്‍ച്ചെ എസ്എഫ്‌ഐക്കാര്‍ പോലീസ് സാന്നിധ്യത്തില്‍ എബിവിപി ബാനര്‍ മറച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ മറ്റൊരു ബാനര്‍ കെട്ടി. പിന്നീട് എബിവിപിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആ ബാനര്‍ ഉയര്‍ത്തിക്കെട്ടിച്ചു. എബിവിപി ജില്ലാ പ്രസിഡന്റ് വിജിത് വിനോദ്, അവിനേഷ്, വിദ്യാര്‍ഥികളായ അദീന ഭാരതി, അനന്ദ പദ്മനാഭന്‍, നിവേദിത, ശ്രീചിത്ര, ആതിര എന്നിവരുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ നീക്കത്തെ ചെറുക്കുന്നുണ്ടെങ്കിലും സംഘര്‍ഷ സാധ്യത അവസാനിച്ചിട്ടില്ല.
കാലടി സര്‍വകലാശാല മുഖ്യകവാടത്തില്‍ ഗവര്‍ണറെ അനുകൂലിച്ച് എബിവിപി കെട്ടിയ ബാനറിന് മുകളില്‍ ഗവര്‍ണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനര്‍ കെട്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: