തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അത്ര ധൈര്യം തനിക്കില്ലെന്ന പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് സുധാകരനോട് ചോദിച്ചാല്‍ അറിയാമെന്നും പിണറായി പറഞ്ഞു.
ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു പിണറായി.
യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍ എന്നായിരുന്നു മുഖ്യമന്ത്രി പരിഹസിച്ചത്.നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രീ എന്നാണ് സതീശന്റെ ചോദ്യം. ഏത് കാര്യത്തിനാണ് താന്‍ നാണിക്കേണ്ടത്. പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിലല്ല. കമ്മ്യൂണിസ്റ്റ് എന്ന നിലയിലാണ് പോയത്.
തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ പലതരം അജണ്ട നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.















