ചെന്നൈ: അഴിമതിക്കേസില്‍ മദ്രാസ് ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടതായി സൂചന.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് മന്ത്രിക്കും ഭാര്യക്കും പറയാനുള്ളത് കേള്‍ക്കാനാണ് നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയോ ഇന്ന് ഇരുവരും ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിന് സമയം ലഭിക്കുന്നതിനായി ശിക്ഷ താത്കാലികമായി മരവിപ്പിക്കണമെന്ന പൊന്മുടിയുടെ ആവശ്യവും ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ജൂണ്‍ മാസത്തിലാണ് വെല്ലൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാകോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊന്മുടിയെ കുറ്റവിമുക്തനാക്കിയത്. കേസിന്റെ വിചാരണയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ചാണ് കേസ് സ്വമേധയാ പുനഃപരിശോധനക്കെടുത്തത്. കരുണാനിധി മന്ത്രിസഭയില്‍ ഖനിവകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്മുടി 2006 ഏപ്രില്‍ 13നും 2010 മാര്‍ച്ച് 31നും ഇടയില്‍ 1.79 കോടി രൂപ അവിഹിതമായി സമ്പാദിച്ചെന്നാണ് വിജിലന്‍സ് കേസ്. സ്റ്റാലിന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ പൊന്മുടിക്കെതിരായ വിധി ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടിയായി.
അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാമെന്നുള്ള സാഹചര്യത്തില്‍ രാജി വയ്‌ക്കേണ്ട എന്ന നിലപാടാണ് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ മാധ്യമങ്ങളോട് പറഞ്ഞത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊന്മുടി നേരത്തെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: