കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കോവളത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി.കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
പീഡനത്തിന് സഹായം ചെയ്ത് നല്‍കിയ യുവതിയുടെ സഹപ്രവര്‍ത്തക സൂര്യ പിടിയിലായി. സൂര്യയുടെ സുഹൃത്തായ ശരത്താണ് ജീവനക്കാരിയെ പീഡനത്തിനിരയാക്കിയത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സൂര്യയാണ് യുവതിയെ തിരുവനന്തപുരത്ത് കൊണ്ടുവന്നത്.പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെന്ന് പറഞ്ഞ് സൂര്യ യുവതിയെ കോവളത്തെ ഹോട്ടലിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിക്ക് പഴച്ചാറില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
















