ന്യൂദല്‍ഹി: ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുവിനെ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെ അമേരിക്കയില്‍വെച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി മോദി. ഇതാദ്യമായാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദി പരസ്യമായി പ്രതികരിക്കുന്നത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം.
അമേരിക്കയാണ് ഇത് സംബന്ധിച്ച് ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യയ്ക്ക് എന്നും നിമയവാഴ്ചയോടാണ് പ്രതിബദ്ധതയെന്നും മോദി പറഞ്ഞു. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനവും അക്രമപ്രവര്‍ത്തനങ്ങളും ആശങ്കാജനകമാണെന്നും മോദി പറഞ്ഞു.മോദിയെയും അമിത് ഷായെയും വധിക്കുമെന്നും ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്നും പലതവണ പ്രഖ്യാപനം നടത്തിയ തീവ്രവാദിയാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍.
എന്തായാലും ഇത്തരം പ്രശ്നങ്ങള്‍ ഇന്ത്യാ-യുഎസ് ബന്ധത്തെ ബാധിക്കില്ല. ഇന്ത്യാ-യുഎസ് ബന്ധം സുസ്ഥിരവും ശക്തവുമാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: