ചട്ടഞ്ചാല്‍: കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് തെക്കിലില്‍ നിര്‍മിച്ച് നല്കിയ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി ക്രിട്ടിക്കല്‍കെയര്‍ യൂണിറ്റാക്കുന്നു. അതിതീവ്ര പരിചരണആശുപത്രി ഒരു വര്‍ഷത്തിനകം 50 പേരെ കിടത്തിചികിത്സിക്കാന്‍ സൗകര്യമുള്ള രീതിയില്‍ മാറ്റും.പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത്-ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രെക്ചര്‍ മിഷന് (പിഎംഎബി.എച്ച്ഐഎം.) പ്രകാരം 23.75 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കുന്നത്.
45,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയമാണ് ഉയരുക. 6 കോടി രൂപയുടെ ഉപകരണങ്ങളും ലഭ്യമാകും. നിലവിലുള്ള അന്‍പതോളം കണ്ടെയ്നറുകള്‍ നീക്കിയാണ് കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതിയുടെ വിശദ പദ്ധതി രേഖതയാറാക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ചുമതലപ്പെടുത്തുന്നത്.ട്രോമ കെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും.
കാസര്‍കോട് ജില്ലാ ആശുപത്രിയുടെ അനുബന്ധമായിരിക്കുന്ന പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ചുമതല ജില്ലാപഞ്ചായത്തിനായിരിക്കും. ടാറ്റ ആശുപത്രിസ്ഥിതി ചെയ്യുന്ന റവന്യു ഭൂമിയില്‍ ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നല്കിസര്ക്കാര് ഉത്തരവായതിനു തുടര്‍ന്നാണു ക്രിട്ടിക്കല്‍കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യുവകുപ്പില്‍ നിലനിര്‍ത്തിയാണ് ആരോഗ്യവകുപ്പിന് ഭൂമി കൈമാറിയിട്ടുള്ളത്. ആശുപത്രി കെട്ടിടനിര്‍മാണം തുടങ്ങുന്നതിന്റെ പ്രാഥമിക കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 3 മാസത്തിനകം പദ്ധതിക്ക് ഭരണാനുമതിയും തുടര്‍ന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ആറുമാസത്തിനകം ആശുപത്രിയുടെ നിര്‍മാണം തുടങ്ങാനാണ് ആലോചിക്കുന്നത്. ഇതിനായി സി.എച്ച്.കുഞ്ഞമ്പുഎംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി.രാംദാസ്, ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്, ഡോ.പ്രസാദ് തോമസ്,എന്‍എച്ച്എംഡിപിഎം ഡോ.കെ.പി.അനില്‍കുമാര്‍, കെ.വി.നിതിന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: